അതിരപ്പിള്ളി: ഷോളയാർ പവർ ഹൗസിൽ പെയിൻറിങ് നടത്തുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കോടാലി പാലയ്ക്കൽ ശാന്തയുടെ മകൻ ശരത്ത് (31) ആണ് മരിച്ചത്. കൂടെ ജോലി ചെയ്ത കോടാലി എലച്ചിക്കാടൻ അശോകെൻറ മകൻ അജിത്തിനെ (30) ഷോക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ഇരുവരെയും ചാലക്കുടിയിലെ സെൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതര പരിക്കേറ്റ ശരത്ത് 2.30ഓടെ മരിച്ചു. ഇരുവരും കോൺട്രാക്ടറുടെ കീഴിൽ പണിയെടുക്കുന്നവരാണ്. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഹൈപവർ കമ്പിയിൽ സമ്പർക്കമുണ്ടാവുകയായിരുന്നു.