കിഴക്കഞ്ചേരി: തിരുവറ താമരശ്ശേരി ഇല്ലം ശിവനിവാസിൽ തിരുവറ നാരായണൻ നമ്പൂതിരി (93) നിര്യാതനായി. 70 വർഷമായി തിരുവറ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. കേരളത്തിലെ 40ഓളം ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്നു. ഭാര്യ: എം. കുഞ്ഞുക്കുട്ടി മാണ്ഡൽ (റിട്ട. അധ്യാപിക, സി.എ.എൽ.പി സ്കൂൾ ആയക്കാട്). മക്കൾ: എം. കൃഷ്ണൻ (റെയിൽവേ റിട്ട. സൂപ്രണ്ട്, ഷൊർണൂർ), എം. രാജേശ്വരി, എം. രാജലക്ഷ്മി (നിത്യ മെഡിക്കൽസ്, മുടപ്പല്ലൂർ), എം. ശിവദാസ് (ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻറ്, ഫെറ്റോ സംസ്ഥാന പ്രസിഡൻറ്, കായികാധ്യാപകൻ, പി.കെ. ഹയർ സെക്കൻഡറി സ്കൂൾ മഞ്ഞപ്ര), എം. രമാദേവി (അധ്യാപിക, മദർ തെരേസ യു.പി സ്കൂൾ, വടക്കഞ്ചേരി), ലക്ഷ്മി നാരായണൻ (നിത്യ മെഡിക്കൽസ്, മുടപ്പല്ലൂർ), പരേതരായ ഹരിഗോവിന്ദൻ, സരസ്വതി. മരുമക്കൾ: ലളിതാംബിക (റിട്ട. അധ്യാപിക, ഐ.പി.എ.എം.എൽ.പി സ്കൂൾ ചീരക്കുഴി), സുജാത, ശങ്കരൻ കുട്ടി (റെയ്ചൂർ), നാരായണൻ കുട്ടി (എ.ജി.എസ്, തൃശൂർ), വേണുഗോപാൽ (കേരള ഫാർമസി, അയ്യന്തോൾ), ടി. മീര (അധ്യാപിക, സി.എ. ഹയർ സെക്കൻഡറി സ്കൂൾ ആയക്കാട്), ഹരി നാരായണൻ, ജ്യോതി (സേവന സഹകരണ ബാങ്ക്, വടക്കഞ്ചേരി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.