തിരുവനന്തപുരം: ജോയൻറ് കൗണ്‍സില്‍ രൂപവത്കരണകാലത്തെ അഡ്ഹോക്ക് കമ്മിറ്റിയുടെ വൈസ്ചെയര്‍മാനും ദീര്‍ഘകാലം ജോയൻറ് കൗണ്‍സിലിെൻറ വിവിധ ഘടകങ്ങളിലെ ഭാരവാഹിയുമായിരുന്ന പേട്ട അക്ഷരവീഥി റോഡ് എ.വി.എസ്.ആര് 45ല്‍ എം. ദിവാകരന് (84) നിര്യാതനായി. മുന്‍ മുഖ്യമന്ത്രി അച്യുതമേനോെൻറയും മന്ത്രി ജെ. ചിത്തരഞ്ജെൻറയും പേഴ്സനല്‍ സ്റ്റാഫിലംഗമായിരുന്നു. വിരമിച്ച ശേഷം സീനിയര്‍ സിറ്റിസണ്‍ സര്‍വിസ് കൗണ്‍സിലിെൻറ ഭാരവാഹിയുമായിരുന്നു. കോളജ് വിദ്യാഭ്യാസ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷെൻറ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും നീണ്ടകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വാസന്തി (കേന്ദ്ര സർക്കാർ ജീവനക്കാരി). മക്കള്‍: ഹരീഷ് (യു.എസ്.എ), കസ്തൂരി (എൻജിനീയര്‍, യു.എസ്.എ), അഭിലാഷ് (യു.എസ്.എ). മരുമക്കള്‍: ദീപ, രൂപേഷ് (യു.എസ്.എ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്. എം. ദിവാകരെൻറ നിര്യാണത്തില്‍ ജോയൻറ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.