വർക്കല: പേരേറ്റിൽ ബി.പി.എം മോഡൽ സ്കൂൾ ചെയർമാനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവായ ഭാസ്കരപിള്ളയുടെ മകനുമായ പേരേറ്റിൽ ഉജ്ജയിനിയിൽ രാജേന്ദ്രൻ നായർ (66) നിര്യാതനായി. ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല, പേരേറ്റിൽ െറസിഡൻറ്സ് അസോസിയേഷൻ, മുടിയാക്കോട് എൻ.എസ്.എസ് കരയോഗം, വൈസ്മെൻ ക്ലബ് വർക്കല എന്നിവയിൽ ദീർഘകാലം ഭാരവാഹിയായിരുന്നു. മാതാവ്: തങ്കമ്മയമ്മ. ഭാര്യ: ഗിരിജ. മക്കൾ: കവിത, വിനീത്, ഹരിത. മരുമക്കൾ: കൃഷ്ണകാന്ത്, സജിൻകുമാർ, ഋതു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.