തൃപ്രയാർ: വലപ്പാട് ലോട്ടറി വിൽപനക്കാരനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആരിപ്പിന്നി വീട്ടിൽ സുന്ദരൻ (49) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് ക്ഷേത്രത്തിന് സമീപം ഒഴിഞ്ഞ പറമ്പിലെ പാടത്താണ് മൃതദേഹം കണ്ടെത്തിയത്. പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പി കൈയിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം.
ദുർഗന്ധത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. സുന്ദരനെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. വലപ്പാട് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിന് മുന്നിൽ ലോട്ടറി വിൽപന നടത്തിവരുകയായിരുന്ന സുന്ദരൻ ഇടക്ക് മീൻ പിടിക്കാനും പോയിരുന്നു. ഭാര്യ: ഗീത. മക്കൾ: വിഷ്ണു, ലക്ഷ്മി. മരുമക്കൾ: സുചിത്ര, അഖിൽ.