ചെറുതോണി: വെണ്മണി അമ്മനത്ത് ജോസ് വര്‍ഗീസിനെ (60) ദുരൂഹ സാഹചര്യത്തില്‍ കടത്തിണ്ണയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ കട തുറക്കാനെത്തിയ കടയുടമയാണ് മൃതദേഹം കണ്ടത്. കഞ്ഞിക്കുഴി പൊലീസെത്തി നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. വെണ്മണിയില് വാടകക്ക് താമസിക്കുകയായിരുന്നു. ഭാര്യയും മക്കളും മുരിക്കാശ്ശേരിയിലാണ് താമസിക്കുന്നത്.ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്േമാര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: എല്‍സി. മക്കള്‍: ജോസിമോള്‍, ജോബിന്. സംസ്കാരം പിന്നീട്.