പത്തിരിപ്പാല: മൗണ്ട് സീന സ്കൂളിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പത്തിരിപ്പാല യാസീൻ നഗർ പുളിക്കപറമ്പിൽ പരേതനായ അബ്ദുൾ മുത്തലിബിെൻറ മകൻ ടി.എ. മുഹമ്മദ് ഷെരീഫാണ് (40) മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ മുഹമ്മദ് ഷെരീഫിനെ വാണിയംകുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആറോടെ മരിച്ചു. മാതാവ്: സുബൈദ. ഖബറടക്കം വെള്ളിയാഴ്ച പത്തിരിപ്പാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.