വടക്കേക്കാട്: സി.പി.എം അംഗവും കർഷകനും വടക്കേക്കാട് പഞ്ചായത്ത് മുൻ അംഗവുമായ ജോൺസൺ മുട്ടത്ത് (55) നിര്യാതനായി. തിരുവളയന്നൂർ കടാമ്പുള്ളി മുട്ടത്ത് പരേതരായ കൊച്ചപ്പെൻറയും വെറോനിക്കയുടെയും മകനാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. ഭാര്യ: വടക്കേക്കാട് പഞ്ചായത്ത് മുൻ അംഗം അൽഫോൻസ. മക്കൾ: അജോമോൻ, അഖിൽ, അബി. മരുമക്കൾ: അഞ്ജലി, ജസ്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ആറ്റുപുറം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.