തൃശൂർ: തേക്കിൻകാട് മൈതാനത്ത് വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാലൂർ സ്നേഹപുരം സ്വദേശി അംഗാരൻ വീട്ടിൽ ബാബു (54) ആണ് മരിച്ചത്. നെഹ്റു മണ്ഡപത്തിെൻറ മുൻവശം ബാങ്ക് എംപ്ലോയീസ് അസോസിയേഷെൻറ സമ്മേളന പരിപാടിക്കായി താൽക്കാലികമായി സ്ഥാപിച്ച സ്റ്റേജിെൻറ പിറകുവശത്ത് ഊന്നുകൊടുത്ത ഇരുമ്പു കോണിയിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വീട്ടിൽ പോകാതെ തൃശൂരിൽ കറങ്ങുകയായിരുന്നെന്ന് പറയുന്നു.