തിരൂർക്കാട്: അങ്ങാടിപ്പുറം തരകൻ ഹൈസ്കൂൾ റിട്ട. അധ്യാപകൻ ഒരാടംപാലത്തിന് സമീപം പുല്ലൂർശങ്ങാട്ടിൽ അബു മാഷ് (73) നിര്യാതനായി. പരേതരായ പുല്ലൂർശങ്ങാട്ടിൽ ഏനതി ഹാജിയുടെയും കദീജയുടെയും മകനാണ്. തിരൂർക്കാട് നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റ് അംഗം, ജമാഅത്തെ ഇസ്ലാമി ഒരാടംപാലം ശാഖ സെക്രട്ടറി, ബിലാൽ മസ്ജിദ് ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യമാർ: ഉമ്മുകുൽസു (പൂക്കാട്ടിരി), പരേതയായ ആമിന (ശാന്തപുരം). മക്കൾ: സലീം (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, പുത്തനത്താണി), സൈനുദ്ദീൻ (ദമ്മാം), സമീറ പനങ്ങാങ്ങര. മരുമക്കൾ: മുനീറ (കൂട്ടിലങ്ങാടി), ഷിഫാന (പെരിന്തൽമണ്ണ), മുസ്ലിയാരകത്ത് ജമാൽ (പനങ്ങാങ്ങര). സഹോദരങ്ങൾ: അബ്ബാസ് (കെ.എസ്.ഇ.ബി ഓവർസിയർ, മങ്കട), സൈനബ (വലമ്പൂർ), സുബൈദ (കണ്ണിയാല), പരേതയായ ഫാത്തിമ.