ചെറുവണ്ണൂർ: കോഴിക്കോട് ചെറുവണ്ണൂർ കൊച്ചിയിൽ മനോജിന്റെ (സോണൽ ബിസിനസ് മാനേജർ, യൂണിഷിഫ്റ്റ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ബംഗളൂരു) മകൾ സാന്ദ്ര മനോജ് (20) നിര്യാതയായി. ബാംഗളൂരു ക്രൈസ്റ്റ് കോളജ് ബി.എസ്സി. അവസാനവർഷ വിദ്യാർഥിനിയാണ്. മാതാവ്: അനൂപ മനോജ് (സീനിയർ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എം.ഒ.ജി. കോഴിക്കോട്). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് തൃശൂർ മിഷൻ കോട്ടേഴ്സ് ആൾ സെയിൻറ്സ് സി.എസ്.ഐ സെമിത്തേരിയിൽ.