കൊടുങ്ങല്ലൂർ: പറവൂർ - ആലുവ റൂട്ടിൽ മന്നം കവലയ്ക്കു സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നേരത്തേ എടവിലങ്ങ് കാരയിൽ താമസിച്ചിരുന്ന പി. വെമ്പല്ലൂർ അമ്പലനട മുണ്ടേങ്ങാട്ട് ദാസെൻറയും ഷൈലയുടെയും മകൻ കൃഷ്ണദാസ് (ശ്രീമോൻ - 26) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം. പെരുമ്പാവൂരിൽ മണ്ണുമാന്തിയന്ത്ര ഓപറേറ്ററാണ് കൃഷ്ണദാസ്. ഡി.വൈ.എഫ്.ഐ എടവിലങ്ങ് മേഖല കമ്മിറ്റിയിലും സി.പി.എം കാതിയാളം ബ്രാഞ്ചിലും അംഗമാണ്. സഹോദരൻ: അക്ഷയ് ദാസ്.