പന്തീരാങ്കാവ്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തീരാങ്കാവ് ഡക്കാത്ത്ലൺ ജീവനക്കാരൻ ആലപ്പുഴ മുഹമ്മ പഞ്ചായത്ത് എട്ടാം വാർഡ് അശ്വതി നിവാസിൽ സജി -ശ്രീദേവി ദമ്പതികളുടെ മകൻ അക്ഷയ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചേ രണ്ടോടെ പാലാഴി ഹൈലൈറ്റ് മാളിന് മുന്നിലാണ് അപകടം. രാത്രി വൈകി കോട്ടൂളിയിലെ താമസസ്ഥലത്തേക്ക് പോവുമ്പോഴാണ് സംഭവം. ഇതേ ദിശയിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ് സജി സൗദി അറേബ്യയിൽനിന്ന് ശനിയാഴ്ച എത്തും. തുടർന്ന് സംസ്കാരം നടക്കും. സഹോദരി: അക്ഷര.