കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകരിലൊരാളും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അംഗവുമായ റിട്ട. അധ്യാപകൻ തൊടിയൂർ പുലിയൂർ വഞ്ചിതെക്ക് കാട്ടിൽ പുത്തൻവീട്ടിൽ മുഹമ്മദ്കുഞ്ഞ് മാസ്റ്റർ (81) നിര്യാതനായി. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് അങ്ങാടിക്കൻറയ്യത്ത് വീട്ടിൽ കുടുംബാംഗമാണ്. 1978-79 കാലഘട്ടം മുതൽ കരുനാഗപ്പള്ളി പ്രദേശത്ത് ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. പുതിയകാവ് മുത്തഫിഖ് ഹൽഖയുടെ പ്രഥമ നാസിം ആയിരുന്നു. കരുനാഗപ്പള്ളി ഇസ്ലാമിക് വെൽെഫയർ സൊസൈറ്റിയുടെ പ്രഥമ പ്രസിഡൻറുമായിരുന്നു. പുതിയകാവ് കാർക്കൂൻ ഹൽഖയുടെ നാസിമായും ദീർഘകാലം പ്രവർത്തിച്ചു. പിന്നീട് വട്ടപറമ്പ് ഹൽഖയുടെ നാസിമായും ഏരിയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വയനാട്ടിലും കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിലെ വിവിധ യു.പി, എൽ.പി സ്കൂളുകളിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നെബീസാബീവി (റിട്ട. അധ്യാപിക). മക്കൾ: ബുഷ്റ, ബഷരിയ, ബുഹാരി (പ്രിസൺ ഓഫിസർ, ജില്ല സബ് ജയിൽ കൊല്ലം). മരുമക്കൾ: അബ്ദുൽ റഷീദ് (റിട്ട. ഓവർസിയർ കെ.ഐ.പി), നൂജും (എസ്.ഐ വിജിലൻസ് വിഭാഗം തിരുവല്ല), ഷഹ്ന.