ശാസ്താംകോട്ട: സി.പി.എം അവിഭക്ത കുന്നത്തൂർ താലൂക്ക് കമ്മിറ്റി അംഗമായിരുന്ന മുതുപിലാക്കാട് കലാഭവനിൽ വി. നാരായണപിള്ള (81) നിര്യാതനായി. കശുവണ്ടി സമരം, മിച്ചഭൂമി സമരം, ഇലക്ട്രിസിറ്റി ബോർഡ് സമരം, ചേലൂർ സമരം തുടങ്ങിയ സമരങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. സി.പി.എം ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി, 2531 നമ്പർ സഹകരണ ബാങ്ക് പ്രസിഡൻറ് പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്യാമളയമ്മ. മക്കൾ: കല (വിവേകാനന്ദ ജി.എച്ച്.എസ് കടമ്പനാട്), കവിത (ജി.എച്ച്.എസ്.എസ് കുന്നകാവ്) മരുമക്കൾ: സന്തോഷ് കുമാർ (കൃഷിഭവൻ, വെസ്റ്റ് കല്ലട), ആദർശ് എ (എം.എച്ച്.എസ്.എസ് ഉപ്പൂട്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.