കരുനാഗപ്പള്ളി: പുതുശ്ശേരിൽ കെ. യേശുദാസൻ (96, റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ ബേബി മെറ്റിൽഡ. മക്കൾ: കോശി യേശുദാസൻ (മുണ്ടകപ്പാടം ലോഡ്ജ്), അലക്സാണ്ടർ യേശുദാസൻ (റിട്ട. ഹെഡ്മാസ്റ്റർ, പതാരം എസ്.എം.എച്ച്.എസ്.എസ്), സാറാമ്മ ഫിലിപ് കുട്ടി (യു.എസ്.എ), റയിച്ചൽ സോമൻ (ചെറിയനാട്), റവ. തോമസ് യേശുദാസൻ (വികാർ തേവലക്കര ഇമ്മാനുവേൽ മാർത്തോമ ചർച്ച്). മരുമക്കൾ: ആനികോശി (ആഷ ക്ലിനിക്കൽ ലബോറട്ടറി), സൂസൻ അലക്സാണ്ടർ, സി.കെ. ഫിലിപ്പ്കുട്ടി (യു.എസ്.എ), സോമൻ വർഗീസ് (റിട്ട. സെൻട്രൽ ബാങ്ക് മാനേജർ), ബേബി ജോർജ് (അസി. ഡയറക്ടർ, ബോയിൽ സർവേ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കല്ലേലിഭാഗം ശാലോം മാർത്തോമ പള്ളിയിൽ.