കോഴിക്കോട്: മിൽമ മുൻ എം.ഡിയും മദ്റസത്തുൽ മുഹമ്മദിയ എജുക്കേഷൻ അസോസിയേഷൻ പ്രസിഡൻറുമായ പുതിയ കാദിയാരകത്ത് അബ്ദുൽ അസീസ് (83) ചെമ്മങ്ങാട് പുതിയ ഒജിൻറകത്ത് നിര്യാതനായി. പി.കെ സ്റ്റീൽ ജനറൽ മാനേജറായിരുന്നു. ഭാര്യ: പുതിയ ഒജിൻറകം ബീവി. മക്കൾ: പി.ഒ. ഉമ്മർ ബിൻ അബ്ദുൽ അസീസ് (ഉമ്മു, കുവൈത്ത് പ്രവാസി), ഫരീദ ബാനു. മരുമക്കൾ: ചെമ്മങ്ങാട് പള്ളിവീട് സി.പി. ബഷീറുദ്ദീൻ, ഫരീദ ബറാമി. സഹോദരങ്ങൾ: ജമീല, ആയിശബി, പരേതരായ പി.കെ. ഉത്താൻ കോയ, മാമുക്കോയ, അവറാൻ കോയ, അബ്ദുള്ളക്കോയ, ആലിക്കോയ, ഇമ്പിച്ചി പാത്തുമ്മബി.