കിഴക്കെ നടക്കാവ്: പി.എം കുട്ടി റോഡ് ബോബി ലാൻഡിൽ ചാൾസ് മകൻ ബോണി ഓസ്റ്റിൻ ചാൾസ് (57) നിര്യാതനായി. കോയൻകൊ ഗ്രൂപ് കമ്പനി ജനറൽ മാനേജറായിരുന്നു. ബിസിനസ് ഗ്രാവിറ്റി ഡയറക്ടർ, എസ്.ബി.ഐ ലൈഫ് മുൻ മാനേജർ, പ്രദീപം ദിനപത്രം കമേഴ്സ്യൽ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഓമന ഓസ്റ്റിൻ. മകൻ: എബി ഓസ്റ്റിൻ. സഹോദരങ്ങൾ: പരേതനായ ബോബി ജോസഫ്, ഡോ. ബേഡി മോറിസ്, ബീന ക്ലീറ്റസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കണ്ണൂർ റോഡ് സെൻറ് ജോസഫ് ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.