കൊണ്ടോട്ടി/കൂട്ടിലങ്ങാടി: കോഴിക്കോട് -പാലക്കാട് ദേശീയപാതയില്‍ മുസ്ലിയാരങ്ങാടിക്കു സമീപം പോത്തുവെട്ടിപ്പാറയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ സ്വദേശി മൊയലന് ഹംസ (60) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക്12.30നായിരുന്നു അപകടം. കോഴിക്കോടു ഭാഗേത്തക്കു പോവുകയായിരുന്ന ബൈക്കിൽ അതേ ദിയശയില് വന്ന ചരക്കുലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട ഹംസ സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ച ഹംസ കൂട്ടിലങ്ങാടി പഞ്ചായത്ത് വള്ളിക്കാപ്പറ്റ ഏഴാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ്, മങ്കട പള്ളിപ്പുറം സഹകരണ ബാങ്ക് മുൻ ഡയറക്ടർ, വള്ളിക്കാപ്പറ്റ പാറമ്മൽ റഹ്മാനിയ മസ്ജിദ് കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പിതാവ്: പരേതനായ മൊയലൻ അലവി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: മണ്ണിശ്ശേരി മൈമൂന (ആമയൂർ). മക്കൾ: ഷമീൽ (റെയിൽവേ, ചെന്നൈ), ഫർഹ ഫെബിൻ, നിഹ്മ അഫിൻ, സമീന. മരുമക്കൾ: ഷാക്കിർ അഹ്മദ് (പത്തപ്പിരിയം), ഷഹാന മങ്കട. പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചക്ക് വള്ളിക്കാപറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.