കോട്ടക്കൽ: ദേശീയപാത 66ൽ രണ്ടത്താണിക്കടുത്ത് ചിനക്കലിൽ കാർ മറിഞ്ഞ് കുടുംബനാഥൻ മരിച്ചു. കുടുംബത്തിലെ മൂന്നു പേർക്ക് പരിക്കേറ്റു. കോട്ടക്കൽ പറങ്കിമൂച്ചിക്കൽ കളത്തുപുറത്ത് കുഞ്ഞിമുഹമ്മദ് ഹാജിയാണ് (70) മരിച്ചത്. ഇവരുടെ മകൻ അസൈനാർ (42), പേരക്കുട്ടികളായ ഫസ്ന(14), ഹിഷാന (ഏഴ്) എന്നിവർക്കാണ് പരിക്ക്. ശനിയാഴ്ച പുലർച്ച ഇവർ സഞ്ചരിച്ച കാർ ചിനക്കൽ ഇറക്കത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ മറിയുകയായിരുന്നു. കോട്ടക്കലിൽ നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്നു കുടുംബം. കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ: കദിയ. മറ്റുമക്കൾ: നജ്മുദ്ദീൻ, നൗഷാദലി, മുഹമ്മദ് ബഷീർ, ഫാരിസ്. മരുമക്കൾ: നസീറ, ബുഷ്റാബി, ഖൈറുന്നിസ, സൽമത്ത്, മുഹ്സിന. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് പറങ്കിമൂച്ചിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.