ചെറുതോണി: ചെറുതോണി പമ്പിനുതാഴെ ഇറക്കം ഇറങ്ങവെ നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രികനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു. ചെറുതോണി കിഴക്കേ അരവിന്ദത്ത് ഔസേഫാണ് (79) മരിച്ചത്. അപകടത്തിൽ എ.ആര് ക്യാമ്പിലെ ഒരു പൊലീസ് ഉദ്യോഗസ്ഥെൻറ കാലൊടിഞ്ഞു. ബൈക്കിനും മൂന്നുകടക്കും കേടുപാട് സംഭവിച്ചു. ശനിയാഴ്ച രാവിലെ പത്തിനാണ് സംഭവം. കടയില്‍നിന്ന് പച്ചക്കറി വാങ്ങി ബൈക്കില്‍ കയറുകയായിരുന്ന എ.ആര് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ സുനിലിനെ തട്ടിയ ശേഷം നടന്നുപോകുകയായിരുന്ന ഔസേഫിനെ ഇടിച്ചിട്ടു. ഇദ്ദേഹത്തെ കുറച്ചുദൂരം നിരക്കിക്കൊണ്ടുപോയ ഒാട്ടോ സമീപകടയുടെ ഭിത്തിയിലിടിച്ച് മറിഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ ഔസേഫിനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുനിലിെൻറ കാലൊടിഞ്ഞതിനെത്തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ സ്വദേശി നാസറിന് പരിക്കില്ല. ഇടുക്കി പൊലീസ് കേസെടുത്തു. ഔസേഫിെൻറ ഭാര്യ: പള്ളിപ്പുറം തറേപ്പറമ്പിൽ മേരിക്കുട്ടി. മക്കൾ: ജോയി (പൊലീസ് ഓഫിസർ, മൂന്നാർ), ബിന്ദു, ബിജി (ബെൽജിയം). മരുമക്കൾ: സിനി (ബി.ആർ.സി കോഓഡിനേറ്റർ -അറക്കുളം), മണി(പൊലീസ് ഓഫിസർ), ടൈറ്റസ് വണ്ണപ്പുറം. സംസ്കാരം ഞായറാഴ്ച 11.30ന് വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.