രാമപുരം: സി.പി.എം രാമപുരം ബ്ലോക്ക് പടി മുൻ ബ്രാഞ്ച് അംഗം നാറാണത്തു ചാളക്കൽ രാമൻ (80) നിര്യാതനായി. മിച്ചഭൂമി സമരം, ട്രാൻസ്പോർട്ട് സമരം എന്നിവയിൽ പങ്കടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് ജീവനക്കാരനായിരുന്നു. ഭാര്യ: ചക്കി. മക്കൾ: ബാലചന്ദ്രൻ, അനിൽകുമാർ. മരുമക്കൾ: സരോജിനി, ദിവ്യ.