കോഴിേക്കാട്: മലയാളത്തിെൻറ അനശ്വര സംഗീതജ്ഞൻ എം.എസ്. ബാബുരാജിെൻറ ഭാര്യ ബിച്ച ബാബുരാജ് (83) െകാേണ്ടാട്ടി കല്ലാടത്ത് ഹൗസിൽ നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊേണ്ടാട്ടി തുറക്കലിലെ മകളുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഒരു വർഷമായി പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്നു. മക്കൾ: സാബിറ, നസീറ, ഗുൽനാർ, ജബാർ, ഷംസാദ്, സുൽഫിക്കർ, റോഷിന, ഫർഹാദ്, ഷംന. മരുമക്കൾ: ഹൈദരലി (തിരുച്ചിറപ്പള്ളി), മാമുക്കോയ (മാങ്കാവ്), റുക്സാന (ചെറുവണ്ണൂർ), അബ്ദു (പന്നിയങ്കര), സാഹിറ (ചെലവൂർ), അസീസ് (എണ്ണപ്പാടം), നിഷ (െകാല്ലം), സുൽഫിക്കർ (തിരുവനന്തപുരം), പരേതനായ ഇബ്രാഹിം കുട്ടി (െകാണ്ടോട്ടി). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാത്തോട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.