തൃശൂർ: പുതൂർക്കര വൃന്ദാവൻ വീട്ടിൽ പരേതനായ ടെലിഫോൺ സൂപ്പർവൈസർ എ.എസ്. നാരായണപിള്ളയുടെ ഭാര്യ കെ. പത്മാവതിയമ്മ (87) നിര്യാതയായി. മാവേലിക്കര കണ്ടിയൂർ ചെറുകുടൽ ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെയും തോപ്പിൽ കല്യാണി അമ്മയുടെയും മകളാണ്. പഴങ്കഥകളും പഴഞ്ചൊല്ലുകളും കൂട്ടിയിണക്കിയുള്ള ‘വയൽപക്ഷികൾ’ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്കൾ: പി. സുജാത (റിട്ട. ഡി.ജി.എം, കനറ ബാങ്ക്), എൻ. ശ്രീകുമാർ (മാധ്യമപ്രവർത്തകൻ), എൻ. മോഹൻകുമാർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), പി. ശ്രീകുമാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പി. രാജലക്ഷ്മി (അധ്യാപിക, സരസ്വതി വിദ്യാനികേതൻ ഏത്തായി), ആർട്ടിസ്റ്റ് നന്ദൻ പിള്ള, എൻ. ഹരികുമാർ (ജനറൽ മാനേജർ, സീമൻസ്), പരേതനായ എൻ. കൃഷ്ണകുമാർ. മരുമക്കൾ: ടി.കെ. കരുണാകരൻ (റിട്ട. എ.ജി.എം, കനറ ബാങ്ക്), എൻ. ശാരദാദേവി (അധ്യാപിക, സഹകരണ ആർട്സ് കോളജ് തൃശൂർ), പി. ഗീത (റിട്ട. അധ്യാപിക, മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ), പി. സുഷമ (സെക്രട്ടറി, തോളൂർ പഞ്ചായത്ത്), എൻ. രാമചന്ദ്രൻ (റിട്ട. സീനിയർ ഡിവിഷനൽ എൻജിനീയർ റെയിൽവേ പാലക്കാട്), കെ. ഉണ്ണികൃഷ്ണൻ (റിട്ട. ജീവനക്കാരൻ, വീഡോൾ), നിയതി നന്ദൻ, സുസ്മിത (മോഹിനിയാട്ടം നർത്തകി).