കൊരട്ടി: കൊരട്ടി ദേശീയപാതയിലെ റോഡപകടത്തിൽ യുവാവ് മരിച്ചു. നാലുകെട്ട് -കൊറ്റംചിറ സ്വദേശി കുന്നിലപറമ്പിൽ വിജയെൻറ മകൻ വിഷ്ണു (29) ആണ് മരിച്ചത്. കൊരട്ടി ശരവണഭവെൻറ സമീപത്ത് ശനിയാഴ്ച രാത്രി പത്തോടെയാണ് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് സ്കൂട്ടർ യാത്രക്കാരനായ വിഷ്ണുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: വിജയൻ. മാതാവ്: ഉഷ. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: ഇഷൻ, 60 ദിവസം പ്രായമായ ശിശു. സഹോദരിമാർ: സന്ധ്യ, വിന്ധ്യ.