ഒല്ലൂര്‍: ദേശീയപാത മരത്താക്കരയില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് സൈക്കിള്‍ യാത്രികനായ റിട്ട. എൻജിനീയര്‍ മരിച്ചു. ആറാട്ടുപുഴ ഞെരുവ്ശ്ശേരി ഞെരുവക്കാവ് വാരിയത്ത് കൃഷ്ണവാരിയരുടെ മകന് ബാലഗോപാലന് (71) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30നായിരുന്നു അപകടം.സൈക്ലിങ്ങ് താരമായിരുന്ന ബാലഗോപാലന് രാവിലെ സൈക്കിളില്‍ പോകുമ്പോഴാണ് അപകടം. നിർത്താതെ പോയ കണ്ടെയ്നര്‍ ലോറി ഒല്ലൂര്‍ പൊലീസ് എറണാകുളത്ത് വെച്ച് കസ്റ്റഡിയില്‍ എടുത്തു. ഭാര്യ: സുധ (വിദ്യ അക്കാദമി ഡീന്‍). മക്കള്‍: സോണിയ, അശ്വതി. സംസ്കാരം പിന്നീട്.