പുള്ള്: ആലപ്പാട് പള്ളിപ്പുറം റോഡിൽ പുത്തൻതോട് പാലത്തിന് സമീപം കാർ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന പുള്ള് സ്വദേശി മരിച്ചു. പുള്ള് ചിറമ്മൽ ജേക്കബിെൻറ മകൻ ജസ്റ്റിൻ (49) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വടൂക്കരയിലെ ഭാര്യവീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് ഒന്നിനാണ് മരിച്ചത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കു ശേഷം പൊറത്തൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: എൽസി. ഭാര്യ: സിന്ധു. മക്കൾ: ആൻസി, സാന്ദ്ര, രാഹുൽ. മരുമക്കൾ: ഡോൺ, അജീഷ്.