ചാവക്കാട്: ദേശീയപാതയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അകലാട് എം.ഐ.സി സ്കൂളിനു പടിഞ്ഞാറ് പരേതനായ കാക്കനകത്ത് അബ്ദുറഹ്മാെൻറ മകൻ ഫഖ്റുദ്ദീനാണ് (33) മരിച്ചത്. വെള്ളിയാഴ്ച രാത്രി എടക്കഴിയൂരിൽ ഫഖ്റുദ്ദീനും കൂട്ടുകാരനും സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടം. ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയുടെ സ്കാന്‍ ചെയ്യാന്‍ പണം ഇല്ലാത്തതിനാല്‍ സ്വന്തം തീരുമാന പ്രകാരം ഫഖ്റുദ്ദീന്‍ വീട്ടിലേക്ക് പോകുകയായിരുന്നുവത്രെ. ഞായറാഴ്ച രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഫഖ്റുദ്ദീൻ കൂലിപ്പണിക്കാരനായിരുന്നു. മാതാവ്: മൈമൂന. ഭാര്യ: മൈമൂന. മക്കള്‍: ഫഹദ്, ഫിദ, ഫര്ഹാന്.