പറളി: പറളി ഓടനൂർ ദേവസ്വം പറമ്പിൽ പരേതനായ പുരുഷോത്തമെൻറ മകൻ സനൂപിനെ (35) സൗദിയിലെ ദമ്മാമിലെ അൽഖസ്സയിൽ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.ഞായറാഴ്ച രാത്രി 10ന് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അഞ്ചര വർഷത്തോളമായി സൗദിയിലാണ്. മാതാവ്: ശാരദ. ഭാര്യ: രമ്യ. മകൾ: അശ്വതി. സഹോദരൻ: വിനോദ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുന്നു.