തോപ്രാംകുടി: തിരുഹൃദയ മഠം അംഗമായ സിസ്്റ്റർ മേരി അഗസ്്റ്റിൻ കേളകത്ത് (92) നിര്യാതയായി. ചാലശ്ശേരി കേളകത്ത് പരേതരായ ഔസേപ്പ് റോസ ദമ്പതികളുടെ മകളാണ്. മുതലക്കോടം, മൈലക്കൊമ്പ്, പൈങ്കുളം, കോതമംഗലം, പഞ്ചാബ്, ചെമ്മണ്ണാർ, നെടുങ്കണ്ടം, രാജമുടി, തടിയമ്പാട്, എഴുകുംവയൽ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ സ്കൂളുകളിൽ പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് രാജമുടി പ്രൊവിൻഷ്യൽ ഹൗസ് മഠം വക സെമിത്തേരിയിൽ.