പന്തളം: ക്രിസ്മസ് കരോളിൽ പങ്കെടുത്ത് മടങ്ങവെ നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് പാറക്കുളത്തിൽ വീണ യുവാവ് മരിച്ചു. മഞ്ഞനിക്കര കുഴിത്തറ പുത്തൻവീട്ടിൽ ജിജോ ജോസാണ് (32) മരിച്ചത്. ഞായറാഴ്ച രാത്രി 10.30ഓടെയാണ് അപകടം. നരിയാപുരം ഇമ്മാനുവൽ ഓർത്തഡോക്സ് വലിയപള്ളിയിലെ കരോളിൽ പങ്കെടുത്ത ശേഷം ഭാര്യ റിൻസിയുടെ മാമ്പിലാലി തെങ്ങുവിളയിൽ വീട്ടിലേക്ക് ബന്ധുവിെൻറ ബൈക്കിൽ വരുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് മാമ്പിലാലി തെക്ക് പാറക്കുളത്തിെൻറ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ജിജോ പാറക്കുളത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഏറെ വൈകിയും വീട്ടിലെത്താതിരുന്നതോടെ ഭാര്യ റിൻസി കരോളിൽ പങ്കെടുത്തവരെ വിവരമറിയിച്ചു. അവർ നടത്തിയ അന്വേഷണത്തിൽ പാറക്കുളത്തിെൻറ സംരക്ഷണഭിത്തിയിൽ ഇടിച്ചനിലയിൽ ബൈക്ക് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്തനംതിട്ടയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും പൊലീസും നടത്തിയ തിരച്ചിലിൽ ഉച്ചക്ക് ഒന്നരയോടെ സ്കൂബാ സംഘം മൃതദേഹം കണ്ടെടുത്തു. അടുത്തമാസം വിദേശത്ത് മറൈൻ കമ്പനിയിൽ ജോലിയിൽ പ്രവേശിേക്കണ്ടതായിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു ജിജോയുടെയും റിൻസിയുടെയും വിവാഹം.