തിരുവനന്തപുരം: വെള്ളയമ്പലം ഇലങ്കം ഗാർഡൻസിൽ (എ-42) അഡ്വ. ലെനി വർക്കിച്ചൻ (62) ബംഗളൂരുവിൽ നിര്യാതയായി. ചെങ്ങന്നൂർ പൂവത്തൂർ തോപ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: തോമസ് ചെറിയാൻ, മാവേലിക്കര കൊട്ടാരത്തൻ (റിട്ട. ഫെഡറൽ ബാങ്ക്). മകൻ: ധനുഷ് ചെറിയാൻ (മാനേജർ, ഡക്കാത്തലോൺ, ബംഗളൂരു). മരുമകൾ: പുത്തൻവീട്ടിൽ ഡോ. അമ്മു എലിസബത്ത് അലക്സാണ്ടർ (അസി. പ്രഫസർ, ക്രിസ്തുജയന്തി കോളജ്, ബംഗളൂരു). സംസ്കാരം ഇന്ന് പകൽ 11ന് സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പാറ്റൂർ സെമിത്തേരിയിൽ.