ചെർപ്പുളശ്ശേരി: നാടൻപാട്ടു കലാകാരനും ഗസൽ ഗായകനുമായ കാറൽമണ്ണ പുളിങ്ങര ശ്രീജിത് (42) നിര്യാതനായി. അടയ്ക്കാപുത്തൂർ സ്കൂൾ റിട്ട. അധ്യാപിക വിജയലക്ഷ്മിയുടെയും പരേതനായ ശിവശങ്കരൻ നായരുടെയും മകനാണ്. സഹോദരി: ശ്രുതി. അനുഷ്ഠാന കലയായ പാനപിടുത്തത്തിൽ പ്രാവീണ്യം നേടിയ ശ്രീജിത് പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലും തൂത ഭഗവതി ക്ഷേത്രത്തിലും പൂരത്തോടനുബന്ധിച്ച് പാനകളി അവതരിപ്പിച്ചിരുന്നു. കാറൽമണ്ണയിലെ ഞാറ്റടി നാടൻപാട്ടു സംഘത്തിെൻറ സംഘാടകനും നാടൻപാട്ട് പരിശീലകനുമായിരുന്നു. പാലക്കാട്, മലപ്പുറം ജില്ലകളിലെ പല സ്കൂളുകളിലെയും ടീമുകൾ ശ്രീജിത്തിെൻറ പരിശീലനത്തിൽ സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ നേടിയിരുന്നു.