ചാലക്കുടി: പരിയാരം പൂവ്വത്തിങ്കൽ കപ്പത്തോട് പാലത്തിനു മുകളിൽ വീണ്ടും അപകടം. സ്കൂട്ടറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. പരിയാരം അരിയിരിഞ്ഞി കുട്ടൻ (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആലപ്പണിക്കാരനാണ്. ഭാര്യ: ശാമള. മക്കൾ: ഷൺമി, ശർമ ലാൽ. മരുമകൻ: രാഹുൽ. ഞായറാഴ്ച രാത്രി ഇതേ സ്ഥലത്ത് നിയന്ത്രണം തെറ്റിയ കാർ ബൈക്കുകളിൽ ഇടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.