ചാവക്കാട്: ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് കുടുംബനാഥന് മരിച്ചു. മലപ്പുറം വെളിയങ്കോട് കിണര്‍ പരേതനായ ചാടിരകത്ത് മൊയ്തീെൻറ മകന് ഹംസുവാണ് (42) മരിച്ചത്. ഗുരുതര പരിക്കേറ്റ ഹംസുവിനെ തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. തിരുവത്ര സൈഫുള്ള റോഡിനു സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഹംസു സഞ്ചരിച്ച ബൈക്കിടിക്കുകയായിരുന്നു. തൃശൂരിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.ബീവാത്തുവാണ് ഹംസുവിെൻറ മാതാവ്. ഭാര്യ: തെസ്ലി. മക്കൾ: ഫായിസ്, ആദില്‍, ഹംന (എല്ലാവരും സ്കൂൾ വിദ്യാർഥികൾ).