ചാവക്കാട്: ദേശീയ പാതയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ടാക്സി ഡ്രൈവര്‍ മരിച്ചു. മണത്തല നെടിയേടത്ത് വീട്ടില്‍ രവീന്ദ്രനാണ് (75) മരിച്ചത്. ഡിസംബർ എട്ടിന് മണത്തല ബ്ലോക്ക് ഓഫിസിനു സമീപം രവീന്ദ്രൻ ഓടിച്ച ഓട്ടോ ടാക്സിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ രവീന്ദ്രന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മലപ്പുറം തിരൂരിൽ നിന്ന് എറണാകുളത്തേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കാറിലുണ്ടായിരുന്ന തിരൂർ ഓലി വീട്ടിൽ ഷെമീറക്കും (40) പരിക്കേറ്റിരുന്നു. രവീന്ദ്രെൻറ ഭാര്യ: പുഷ്പവതി. മക്കൾ: ധന്യ, രമ്യ, രേഷ്മ. മരുമക്കൾ: ചന്ദ്രശേഖരൻ, ഷാജു, സനോജ്.