കാഞ്ഞാണി: അറയ്ക്കൽ വീട്ടിൽ ജോയ് (52) തിരുപ്പൂരിൽ വാഹനാപകടത്തിൽ മരിച്ചു. തിരുപ്പൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ബൈക്കിൽ പോകുന്നതിനിടെ കാറിടിച്ചാണ് അപകടം. ഭാര്യ: ബീന. മക്കൾ: അജീന, അലൻ, അജൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മണലൂർ ഈസ്റ്റ് സെൻറ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.