റാന്നി: ഇടമുറി പാലത്തിനുസമീപം ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി സുബാഷ് ബര്മെൻറ മകന് രത്തന്‍ ബര്‍മനാണ് (19) മരിച്ചത്. ഇരുകാലിനും ഗുരുതര പരിേക്കറ്റ വെസ്റ്റ് ബംഗാള്‍ സ്വദേശി സദിയാല് റഹ്മാെൻറ മകന് നൂറുല്‍ അമീന് അജാതിനെ (24) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ കുടമുരുട്ടി ഉന്നത്താനി സ്വദേശി കെ. ജഗദീശന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ഇടമുറി പാലം-ഇരപ്പന്‍പാറ-ശാസ്താംകണ്ടം റോഡില്‍ വീടു നിര്‍മാണത്തിന് സിമൻറ് കട്ടയുമായെത്തിയ ടിപ്പര്‍ ലോറി വശം ഇടിഞ്ഞ് തോട്ടിലേക്ക് പതിക്കുകയായിരുന്നു. അത്തിക്കയം ശബരി കട്ട കമ്പനിയുടെ ലോറിയും ജീവനക്കാരുമാണ് അപകടത്തില്‍പെട്ടത്. റാന്നി പൊലീസിെൻറയും അഗ്നിരക്ഷാസേനയുെടയും നാട്ടുകാരുെടയും നേതൃത്വത്തില്‍ ലോറി ഉയര്‍ത്തിയാണ് നൂറുല്‍ അമീന് അജാതിനെ പുറത്തെടുത്തത്.