വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടത്ത് കാറിടിച്ച് വയോധിക മരിച്ചു. നീലിപ്പാറ കൊള്ളിക്കാട് മരിയാലയത്തിൽ ജോഷ്വയുടെ ഭാര്യയും കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ അന്നയാണ് (70) മരിച്ചത്. ബുധനാഴ്ച രാവിലെ 6.15ന് പാലക്കാട് ലൈനിലായിരുന്നു അപകടം. പള്ളിയിൽ കുർബാനയിൽ പങ്കെടുക്കാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വടക്കഞ്ചേരി ഭാഗത്തേക്ക് വന്ന കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കഞ്ചേരി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മക്കൾ: ഡോ. അലക്സ് (ദുബൈ), മേരി ബിന്ദു (വിയന്ന). മരുമക്കൾ: ഡോ. പ്രഭ (മെഡിക്കൽ കോളജ്, കോഴിക്കോട്), ടോമി പാലാച്ചേരിൽ (വിയന്ന). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പന്തലാംപാടം നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.