ഒറ്റപ്പാലം: മദ്റസ വിട്ട് മടങ്ങുകയായിരുന്ന ബാലൻ ബൈക്കിടിച്ച് മരിച്ചു. പനമണ്ണ സെൻററിൽ താമസിക്കുന്ന പാവുക്കോണം ആലിക്കൽ ഷംസുദ്ദീെൻറ മകൻ മുഹമ്മദ് സ്വാലിഹാണ് (ഏഴ്) മരിച്ചത്. പനമണ്ണ ഗിരിജ പ്രസിന് സമീപമായിരുന്നു അപകടം. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പനമണ്ണ ഹിദായത്തുസിബിയാൻ മദ്റസ, പനമണ്ണ യു.പി സ്കൂൾ എന്നിവയിൽ വിദ്യാർഥിയായിരുന്നു. മാതാവ്: ജിൻസിയ. സഹോദരി: നജ ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് പനമണ്ണ പഴയ പള്ളി ഖബർസ്ഥാനിൽ.