ചാവക്കാട്: ഒരുമനയൂർ സ്വദേശിയെ കുവൈത്തിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഒരുമനയൂർ തൈകടവിലെ പരേതനായ ജമാലി അബുവിെൻറ മകൻ ബഷീറാണ് (54) മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഡിസംബർ 18ന് നാട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ഹസീന. മക്കൾ: ഷാനിബ, ഷഹദ്, ഹിബ.