തൃശൂർ: പൂരം തിരുവമ്പാടി വിഭാഗം ആലവട്ടം, വെഞ്ചാമര നിർമാണ വിദഗ്ധൻ തൃശൂർ കണിമംഗലം കടവത്ത് ചന്ദ്രൻ (70) നിര്യാതനായി. കാത്തലിക് ബാങ്ക് ജീവനക്കാരനായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി തിരുവമ്പാടി വിഭാഗത്തിന് ആലവട്ടം, വെഞ്ചാമരം നിർമിച്ചു നൽകിയിരുന്നത് ചത്താനത്ത് കുടുംബത്തിലെ ചന്ദ്രനും സംഘവും ആയിരുന്നു. പ്രാചീന കേരളീയ കലകൾ അന്യംനിന്നു പോകാതിരിക്കാൻ കേന്ദ്ര ഹാൻഡിക്രാഫ്റ്റ് ബോർഡിെൻറ സഹായത്തോടെ 1970 -73 കാലഘട്ടത്തിൽ നടന്ന ആനച്ചമയ നിർമാണ പരിശീലന പദ്ധതിയിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ചത്താനത്ത് ബേബി. മക്കൾ: സുജ (എച്ച്.എസ്.എ, പട്ടിക്കാട്), സുജിത് (കൊച്ചി ദേവസ്വം ബോർഡ്). മരുമക്കൾ: ബിജു (ഹയർ സെക്കൻഡറി അധ്യാപിക, എറണാകുളം), നയന (ഗുരുവായൂർ ദേവസ്വം).