പെരുമ്പിലാവ്: കോവിഡ് ബാധിച്ച ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. അക്കിക്കാവ് പാലക്കല്‍ അപ്പുവിെൻറ മകൻ വിജയനാണ് (52) മരിച്ചത്. പനി ബാധിച്ച് വീട്ടിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യ: പ്രേമ. മക്കൾ: വിസ്മയ, ബിജീഷ്.
ചാവക്കാട്: ഒരുമനയൂർ കിണർ സ്റ്റോപ്പിന് പടിഞ്ഞാറ് പരേതനായ കുറുപ്പൻ വേലായുധെൻറ മകൻ മണി (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൾ: അമൃത. മരുമകൻ: ജയൻ. സഹോദരങ്ങൾ: ശാന്ത, അംബിക, ഉണ്ണികൃഷ്ണൻ.