കൊടുങ്ങല്ലൂർ: എഴുത്തുകാരനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ വി.ടി. നന്ദകുമാറിെൻറ ഭാര്യ പുല്ലൂറ്റ് കോയമ്പറമ്പത്ത് ലളിത (84) നിര്യാതയായി. അകത്തില്ലം എന്ന പുസ്തകത്തിെൻറ രചയിതാവാണ്. മക്കൾ: പരിമള, സ്വപ്ന, ശ്രീജിത്ത്. മരുമക്കൾ: കരുണാകരൻ, സിജി, പരേതനായ പുരുഷോത്തമബാബു. കവി സച്ചിദാനന്ദൻ, ഹരിഹരൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.