വടകര: മടപ്പള്ളി തെക്കയിൽ സി.എച്ച്. കുഞ്ഞിക്കണ്ണൻ (82) നിര്യാതനായി. സി.ഐ.ടി.യു ഒഞ്ചിയം പഞ്ചായത്ത് സ്ഥാപക നേതാവ്, യൂനിയൻ ഒഞ്ചിയം ഏരിയ സെക്രട്ടറി, താലൂക്ക് ഭാരവാഹി ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു. ഭാര്യ: ജാനകി. മക്കൾ: മല്ലിക, ശോഭ, പ്രകാശൻ, ബിജുള, (മേമുണ്ട ലോക്കൽ കമ്മിറ്റി അംഗം, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ) ബിന്ദു, ഷീല. മരുമക്കൾ: ബാബു (നാദാപുരം റോഡ്), റീത്ത, ബാബു (ചെക്കോട്ടി ബസാർ ), ബാബു (പാലയാട്ട് ), പ്രകാശൻ (കോറോത്ത് റോഡ്), പരേതനായ രാജു മാർത്താണ്ഡം, സഹോദരങ്ങൾ: അച്യുതൻ ജാനു, പരേതരായ ചീരു, പാറു.