പേരാമ്പ്ര: ചെറുവണ്ണൂരിലെ പാറയുള്ളതിൽ രാമത്ത് ബാലകൃഷ്ണൻ നമ്പ്യാർ (ആർ.ബി- 73) നിര്യാതനായി. മുൻകാല നാടകനടനും പോസ്റ്റ് ഓഫിസ് ജീവനക്കാരനുമായിരുന്നു. ഭാര്യ: പി. ചന്ദ്രിക. മകൻ: പ്രബീഷ്. മരുമകൾ: രമിത ലക്ഷ്മി. സഹോദരങ്ങൾ: ഭാർഗവി അമ്മ, രാഘവൻ നമ്പ്യാർ, പരേതനായ കുഞ്ഞിശങ്കരൻ നമ്പ്യാർ.