തിരുവല്ല: കാവുംഭാഗം ചേരിപറമ്പിൽ സി.വി. മാത്യൂസ് (ബേബിക്കുട്ടി -86) നിര്യാതനായി. ദീർഘനാൾ ദുബൈയിൽ കെട്ടിട നിർമാണ സാമഗ്രികളുടെ ബിസിനസായിരുന്നു. ഭാര്യ: കോഴഞ്ചേരി ഈസ്റ്റ് മലയിൽ കുടുംബാംഗം പരേതയായ മേരിക്കുട്ടി മാത്യൂസ്. മക്കൾ: ലൈസി, ലീന, ലിൻസി. മരുമക്കൾ: ലിജി മാത്യൂസ് കാവുംഭാഗം, ജോസ് കുളക്കട, തോമസ് ചെറിയാൻ നെടുമ്പ്രം. സംസ്കാരം ഞായറാഴ്ച രണ്ടിന് കാവുംഭാഗം എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.