അടൂർ: മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി അബൂട്ടി (48) നിര്യാതനായി. 2018 മാർച്ച് 13നാണ് ളാഹയിൽ ഭിക്ഷാടകനായി ഇയാളെ കണ്ടെത്തിയത്. വിലാസം ഇതുവരെ ലഭിച്ചിട്ടില്ല. മൃതദേഹം ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ മഹാത്മയുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ: 04734 299900.