കരുനാഗപ്പള്ളി: മാവേലിക്കര മുൻ എം.എൽ.എ പരേതനായ എസ്. ഗോവിന്ദക്കുറുപ്പിെൻറ ഭാര്യയും കുലശേഖരപുരം പഞ്ചായത്ത് മുൻ പ്രസിഡൻറുമായ കുലശേഖരപുരം ആദിനാട് കളയ്ക്കാട്ട് വീട്ടിൽ ജഗദമ്മ ഗോവിന്ദക്കുറുപ്പ് (85- റിട്ട. കുലശേഖരപുരം പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ) നിര്യാതയായി. സാഹിത്യകാരൻ എ.പി കളയ്ക്കാടിെൻറ സഹോദരിയാണ്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.പി.എം കുലശേഖരപുരം ലോക്കൽ കമ്മിറ്റിയംഗം, അഖിലേന്ത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതകാലം മുഴുവൻ കുലശേഖരപുരം പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ ആയിരുന്നു. മക്കൾ: ദിനചന്ദ്രൻ (റിട്ട: ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്), അഷ്ടമുടി വേണുനാഥ് (ബിസിനസ്), ഇന്ദുലേഖ. മരുമക്കൾ: രാധ ദിനചന്ദ്രൻ (റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ), ലക്ഷ്മി വേണുനാഥ്, സോമനാഥൻപിള്ള (മുൻ വിവരാവകാശ കമീഷണർ).