കൊല്ലങ്കോട്: പെയിൻറിങ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് ചികിത്സക്കിടെ മരിച്ചു. അച്ചനാങ്കോട് തങ്കപ്പെൻറ മകൻ അഖിലാണ് (27) മരിച്ചത്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് വീണത്. ഗുരുതര പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. മാതാവ്: ഉഷ. സഹോദരൻ: അമൽ.